Posts

Showing posts from February, 2019

= *നിങ്ങൾ തേയ്ക്കപ്പെടുന്ന വിധം* =

= *നിങ്ങൾ തേയ്ക്കപ്പെടുന്ന വിധം* = ---- ---- ---- ---- ---- ---- ---- ---- ---- ---- ---- ---- ---- 'അല്ലെങ്കിലും ഈയ്യിടെയായി ഇതിയാന് എന്നോടൊരു സ്നേഹമില്ല' രാവിലെ സുഖായി കക്കൂസ്സില്‍ പോയതിന്റെ ആശ്വാസത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് പെമ്പറന്നോത്തി ഈയൊരു ഡയലോഗ് കാച്ചുന്നത്. അതിന്റെ ഞെട്ടലില്‍ അപ്പിയിട്ട സുഖം ആ വഴിക്ക് പോയി. ഫേസൂക്കിലും മറ്റും കാണുന്ന പെണ്ണുങ്ങളോടൊക്കെ സോഫ്റ്റ് കോർണർ പണിയുന്ന തിരക്കിൽ ഭാര്യയുള്ള കോർണർ ശകലം ഹാർഡായിപ്പോയോ. കാപ്പി കുടിക്കുന്നതിനിടെ ഞാൻ കൂലംകഷമായിട്ട് ആലോചിച്ചു. ഒരു കാര്യത്തിൽ സമാധാനമുണ്ട്, വാക്കുകൾക്ക് ചില്ലറ മാറ്റം വരുമെങ്കിലും ഏതെങ്കിലും വഴി ഇങ്ങനൊരു ഡയലോഗ് കേൾക്കാത്ത ഭർത്താക്കൻമാർ കുറവാണ്. എന്റെ കയ്യിലിരിപ്പുകൊണ്ട് മുഖത്തടിച്ച പോലെ നേരിട്ടു കേട്ടെന്നു മാത്രം!   ബന്ധങ്ങളിൽ പ്രണയം ചോർന്നു പോകുന്നതിനെ പറ്റി താത്ത്വികമായി ചിന്തിക്കാൻ നമുക്ക് പറ്റിയ സമയമിതാണ്. ഇൻട്രോ സ്വല്പം ജീവിത'ഗന്ധി'യായത് കാര്യമാക്കണ്ട. പ്രണയത്തെ പറ്റി പറയുമ്പോ, നമ്മളീ സ്നേഹം, ഇഷ്ടം തുടങ്ങിയ വാക്കുകളൊക്കെ ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്നൊരു കുഴപ്പമുണ്ട്. എന്നാൽ ഇ

പ്രണയം

എന്താണ് സത്യത്തിൽ ഈ പ്രണയം? ശാരീരിക വളർച്ചയെത്തുമ്പോൾ, വ്യക്തികൾക്ക് പരസ്പരം തോന്നുന്ന ആകർഷണത്തിന് സാമൂഹികമായ അംഗീകാരമില്ലാത്തതിനാൽ,  ആകർഷണം തോന്നിയ ആളിന്റെയെങ്കിലും അംഗീകാരം നേടിയെടുത്ത് ഒരുമിയ്ക്കാനുള്ള ശ്രമമല്ലേ അത്? ലൈംഗിക വളർച്ചയെത്തി ശരീരം ആവശ്യത്തിനു മാംസളമായിക്കഴിഞ്ഞേ മനുഷ്യനിൽ രാഗമുണ്ടാകുന്നുള്ളു. മാംസനിബദ്ധമാണ് രാഗം. എന്നാൽ നമ്മുടെ സങ്കല്പങ്ങളെ മാത്രമാണ് നാം  പ്രണയിക്കുന്നത് എന്നതിനാൽ മാംസനിബദ്ധമല്ലെന്നും പറയാം. വംശവർദ്ധനവിനുള്ള പ്രകൃതിയുടെ ഒരു തന്ത്രമാണീ പരസ്പരാകർഷണം. (മറ്റു ജന്തുക്കൾക്ക് അതിന് ഔപചാരിക ചടങ്ങോ, കാസ്റ്റ്& /ക്ലാസ് etc പരിഗണനയോ ഇല്ല. അതു കൊണ്ട് അതവിടെ കഴിയും.) മനുഷ്യരുടെ കാര്യത്തിൽ  ആകർഷിച്ചതു കൊണ്ട് കാര്യമില്ല. സമൂഹം സമ്മതിക്കില്ല. അപ്പോ പ്രണയം പോലുള്ള പരിപാടികളുമായി ടൈം കൊറേ കളയേണ്ടി വരും. എന്നിട്ട് അതിനെ വിശുദ്ധം, ഉദാത്തം എന്നൊക്കെ പറഞ്ഞ് പോളീഷും കൂടി അടിയ്ക്കുന്നു.. എന്താലേ ഓരോരുത്തരും അവനവനെ മാത്രമാണ് സ്നേഹിക്കുന്നത്. തന്റെ കാഴ്ചപ്പാടുകൾക്ക് ഇണങ്ങിയ ആളിൽ തന്റെ ഇഷ്ടം ആരോപിക്കുന്നു. കാഴ്ചപ്പാട് മാറുമ്പോൾ ഇഷ്ടപ്പെടുന്ന ആളെയും മാറ്റുന്നു. സിംപിൾ... :)

ദ്രാവിഡ മതങ്ങളുടെ അവസാന നാളുകൾ

ഇന്ത്യയിൽ നിരവധി മതങ്ങൾ ഉണ്ടായിരുന്നു. വെറുതെയിരുന്ന് ചിന്തിക്കാൻ സമയവും സൗകര്യവുമുള്ള ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നതുകൊണ്ടാവാം ഇത്രയേറെ മതങ്ങൾ ഇവിടെ രൂപപ്പെട്ടത്. ആശയപരമായും കായികമായും തമ്മിലടിച്ചും തലോടിയും അവർ കഴിഞ്ഞു വന്നു. ഇതിൽ വേദത്തെ അംഗീകരിക്കുന്ന നിരവധി മതങ്ങളും വേദത്തെ അംഗീകരിക്കാത്ത മതങ്ങളും ഉണ്ടായിരുന്നു. ഒട്ടേറെ ദ്രാവിഡ മതങ്ങൾ ഉണ്ടായിരുന്നു. പൗരോഹിത്യം രാഷട്രീയ അധികാരത്തോട് ചേർന്നു നിന്നതിനാൽ പൗരോഹിത്യത്തിനു പ്രാധാന്യമുള്ള വൈദിക മതത്തിന് മേൽക്കോയ്മ ലഭിച്ചിരുന്നു. * * * അരുവിപ്പുറം ശിവപ്രതിഷ്ഠയും ക്ഷേത്രപ്രവേശന വിളംബരവും മറ്റും പുരോഗമനപരമെന്നു പറയുമ്പോൾ തന്നെ ഫലത്തിൽ, വിവിധ ദ്രാവിഡമതങ്ങളിൽ പെട്ട വലിയൊരു വിഭാഗം ജനതയെ വൈദിക ബ്രാഹ്മണമതത്തിലേക്ക് നൈസായിട്ട് മതംമാറ്റുന്ന ചടങ്ങായാണത് അനുഭവപ്പെട്ടത്. ആ മതങ്ങൾ ഒക്കെത്തന്നെ നിശേഷം ഇല്ലാതായി. അവരുടെ അവക്ഷിപ്ത ആചാരങ്ങൾ പ്രകടിപ്പിക്കുന്ന ബഹുസ്വരത മാത്രമാണ് ഹിന്ദു മതത്തിലെ കൊണ്ടാടപ്പെടുന്ന മഹത്തായ വൈവിധ്യം. അതും മെല്ലെ മെല്ലെ ഇല്ലാതാവുകയാണ്. കാവുകളിലും മുത്തപ്പൻ കെട്ടിയാടുന്നിടത്തും വരെ വൈദിക ചടങ്ങുകൾ കടന്നുകയറിത്തുടങ്ങി.