Posts

Showing posts from September, 2020

*ഊരുണർവ്വ്*

വിദ്യാലയങ്ങളിൽ നിന്ന് ട്രൈബൽ  വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പതിവു കാഴ്ചയാണ്. ഇതു തടയുന്നതിന് സർക്കാർ വളരെക്കാലമായി വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് നിരവധി പരിപാടികൾ ആവിഷ്ക്കരിച്ചു പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും ഷെഡ്യൂൾഡ് ട്രൈബ് വിഭാഗങ്ങളിലെ കുട്ടികളുടെ ഡ്രോപ് ഔട്ട് ഇപ്പോഴും തുടരുകയാണ്. ട്രൈബൽ വിഭാഗത്തിൽ പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാനമായും ആറു കാരണങ്ങളാണുള്ളത്. 1. രക്ഷിതാക്കളുടെ അജ്ഞത ചരിത്രപരമായി തന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണ് ട്രൈബൽ വിദ്യാർത്ഥികളുടെ  മുൻതലമുറകൾ. ട്രൈബൽ രക്ഷിതാക്കൾ മിക്കവരും മികച്ച വിദ്യാഭ്യാസം പോയിട്ട് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടിയിട്ടുള്ളവരല്ല. പൊതുസമൂഹത്തിൽ നിന്ന് അല്പം ഒറ്റപ്പെട്ട നിലയിൽ ജീവിതം നയിക്കുന്ന ഇവർക്ക് ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ല എന്നതാണു സത്യം. അതിനാൽ തന്നെ കുട്ടികൾ സ്കൂളിൽ പോകാത്തത് ഗൗരവമുള്ള ഒരു പ്രശ്നമായി അവരിൽ ഭൂരിപക്ഷം പേരും കാണുന്നില്ല. പൊതുസമൂഹത്തിലെ കാര്യമെടുത്താലും ചെറിയ കുട്ടികൾ സ്കൂളിൽ പോകാൻ താത്പര്യം കാണിക്കാറില്ല എന്നു നമുക്കറിയാം. അവർ കരയുകയോ വാശി പിടിക്കുകയോ ച